ഷൂട്ടിങിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് യുവസംവിധായകന് ദാരുണാന്ത്യം

single-img
1 June 2018

മംഗലാപുരം: ഷൂട്ടിംഗിനിടെ വെള്ളച്ചാട്ടത്തില്‍ കാല്‍ വഴുതി വീണ് പ്രശസ്ത കന്നട സംവിധായകന്‍ സന്തോഷ് ഷെട്ടി മരിച്ചു. മംഗലാപുരത്തെ എര്‍മൈ വെളളച്ചാട്ടത്തില്‍ ചിത്രീകരണത്തിനിടെയാണ് സംഭവം. പുതിയ ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം നടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.

വെള്ളച്ചാട്ടത്തിനു സമീപം സിനിമാ ചിത്രീകരണത്തിനിടെ കാല്‍ വഴുതി വെള്ളച്ചാട്ടത്തില്‍ വീഴുകയായിരുന്നു. പുറത്ത് എടുക്കുമ്പോഴേക്കും മരിച്ചിരുന്നു. കഴിഞ്ഞ മൂന്നുദിവസം നിര്‍ത്താതെ പെയ്ത മഴയെ തുടര്‍ന്ന് ശക്തമായ ഒഴുക്കുണ്ടായിരുന്നു. 20 അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിലേക്കാണ് സന്തോഷ് തെന്നിവീണത്. സൂപ്പര്‍ഹിറ്റ് കന്നഡ സിനിമ കനസു–കണ്ണു തെരെദാഗയുടെ സംവിധായകനാണ് മരിച്ച സന്തോഷ്.