പ്രതിഷേധം കനത്തപ്പോള്‍ രജനീകാന്ത് മാപ്പ് പറഞ്ഞു

single-img
1 June 2018

ചെന്നൈ: തൂത്തുക്കുടി സമരക്കാര്‍ക്കെതിരെ നടത്തിയ വിവാദപ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് തമിഴ് സൂപ്പര്‍ താരം രജനീകാന്ത്. തന്റെ ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ”ഇന്നലെ വിമാനത്താവളത്തില്‍ വച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ എന്റെ പ്രതികരണം പരുക്കനും ഭീഷണി നിറഞ്ഞതുമായിരുന്നുവെന്ന് മാദ്ധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞു. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍ ക്ഷമ ചോദിക്കുന്നു” അദ്ദേഹം ട്വീറ്റ് ചെയ്തു.

പ്രതിഷേധക്കാര്‍ക്കിടയില്‍ നുഴഞ്ഞുകയറിയ സാമൂഹിക വിരുദ്ധരാണ് തൂത്തുക്കുടിയിലെ സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്നും ഇത്തരക്കാരെ ഉരുക്കു മുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തണമെന്നുമാണ് രജനീകാന്ത് പറഞ്ഞത്. വിവാദ പ്രസ്താവനകള്‍ പിന്‍വലിച്ച് താരം മാപ്പ് പറയണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകള്‍ രംഗത്തെത്തിയിരുന്നു.