സംസ്ഥാനത്ത് പെട്രോളിന് 1.10 രൂപയും ഡീസലിന് 1.07 രൂപയും കുറഞ്ഞു

single-img
1 June 2018

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നികുതിയില്‍ കുറവ് വരുത്തിയതോടെ പെട്രോള്‍ വില ലിറ്ററിന് 1.10 രൂപയും ഡീസലിന് 1.07 രൂപയും കുറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ വരുത്തിയ ഒരു രൂപയുടെ നികുതി കുറവ് ഇന്നലെ അര്‍ധരാത്രി തന്നെ നിലവില്‍ വന്നു.

ഇതിന് പുറമെ പെട്രോളിന് 10പൈസയും ഡീസലിന് ഏഴു പൈസയുമാണ് എണ്ണക്കമ്പനികള്‍ കുറച്ചത്. വ്യാഴാഴ്ച എണ്ണകമ്പനികള്‍ പെട്രോളിന് ഏഴു പൈസയും ഡീസലിന് അഞ്ചു പൈസയും കുറച്ചിരുന്നു. 16 ദിവസത്തെ തുടര്‍ച്ചയായ വര്‍ധനക്കുശേഷം ഇന്ധന വില ബുധനാഴ്ച ഒരു പൈസ മാത്രം കുറച്ചത് വലിയ വിമര്‍ശനത്തിനും പരിഹാസത്തിനും ഇടവരുത്തിയിരുന്നു.