ഇന്ധന വിലയ്ക്ക് പിന്നാലെ പാചക വാതകത്തിന്റെ വിലയും കുത്തനെ കൂട്ടി

single-img
1 June 2018

ഗാർഹിക ഉപയോഗത്തിനുള്ള എൽപിജി സിലിണ്ടറിന്റെ വില വർധിപ്പിച്ചു. 48.50 രൂപ കൂട്ടി 688 രൂപയാണ് പുതുക്കിയ വില. വാണിജ്യ സിലിണ്ടറിന് 77.50 രൂപ കൂട്ടി 1229.50 രൂപയുമായി. സബ്സിഡിയുള്ളവർക്ക് 190.66 രൂപ ബാങ്ക് അക്കൗണ്ടിൽ ലഭ്യമാകും. ദിവസേനെയുണ്ടാകുന്ന ഇന്ധനവില വർധനയ്ക്കിടെയാണ് പാചകവാതകത്തിനും വില വർധിക്കുന്നത്.

ആഗോള വിപണിയിലെ ഇന്ധനവിലയുടെ അടിസ്ഥാനത്തില്‍ ഓരോ മാസവും പാചകവാതക കമ്പനികള്‍ പാചകവാതകത്തിന്റെ വിലയില്‍ മാറ്റം വരുത്താറുണ്ട്. സാധാരണ മാസത്തിന്റെ അവസാന ദിവസം അര്‍ധരാത്രിയോടെയാണ് ഇത് തീരുമാനിക്കുന്നത്. ഇത് അനുസരിച്ചാണ് ഇന്ന് മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.

സബ്സിഡി അക്കൗണ്ടിൽ എത്തുന്നതിനാൽ 497.84 രൂപയായിട്ടാണ് കേരളത്തിൽ വില വർധിക്കുന്നത്. സബ്സിഡിയുള്ള സിലിൻഡറിന് ഡൽഹിയിൽ 493.55, കൊൽക്കത്തയിൽ 496.65, മുംബൈയിൽ 491.31, ചെന്നൈയിൽ 481.84 എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.