അനുവാദമില്ലാതെ പൂക്കള്‍ പറിച്ച അമ്മായിഅമ്മയെ ക്രൂരമായി മര്‍ദ്ദിച്ചു; മരുമകള്‍ അറസ്റ്റില്‍(വീഡിയോ)

single-img
1 June 2018

കൊല്‍ക്കത്തയില്‍ നടന്ന ഒരു സംഭവത്തിന്റെ വീഡിയോയാണ് കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഒരു വൃദ്ധയെ മറ്റൊരു സ്ത്രീ മര്‍ദ്ദിക്കുന്നതായിരുന്നു ദൃശ്യത്തില്‍. ഇവരുടെ അയല്‍വാസി പകര്‍ത്തിയ ഈ ദൃശ്യം ഫെയ്‌സ്ബുക്കില്‍ വൈറലായി മാറിയതോടെ പൊലീസ് ഇടപെടുകയായിരുന്നു.

മരുമകളായിരുന്നു വൃദ്ധയെ മര്‍ദ്ദിച്ചത്. ദക്ഷിണ കൊല്‍ക്കത്തയിലെ ബാസ്‌ദ്രോണിയിലായിരുന്നു സംഭവം നടന്നത്. യശോദ പോള്‍ എന്ന വൃദ്ധയാണ് മര്‍ദ്ദനത്തിന് ഇരയായത്. ഇവര്‍ക്ക് അംനേഷ്യയാണ്. പൂന്തോട്ടത്തില്‍ നിന്ന് അനുമതിയില്ലാതെ പൂക്കള്‍ പറിച്ചതിനാണ് മരുമകള്‍ സ്വപ്ന പോള്‍ ഇവരെ മര്‍ദ്ദിച്ചത്.

വൃദ്ധയോട് ദേഷ്യപ്പെട്ട് കൊണ്ട് സംസാരിക്കുന്ന മരുമകള്‍ അവരെ ക്രൂരമായി മര്‍ദ്ദിക്കുന്നതായിരുന്നു ദൃശ്യത്തില്‍. വീഡിയോ വൈറലായതോടെ കൊല്‍ക്കത്ത പൊലീസ് കേസെടുത്ത് സ്വപ്നയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ കണ്ണൂരിലും സമാനമായ രീതിയില്‍ വൃദ്ധയെ മരുമകള്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.