മകനെ വഴക്ക് പറഞ്ഞ അജു വര്‍ഗീസിന് കിട്ടിയ പണി; വീഡിയോ വൈറല്‍

single-img
1 June 2018

https://www.youtube.com/watch?v=-0DeTYesxdA

മലയാള സിനിമയില്‍ ഹാസ്യറോള്‍ കൈകാര്യം ചെയ്യുന്നതില്‍ ഇപ്പോള്‍ മുന്‍പന്തിയിലുള്ള നടനാണ് അജു വര്‍ഗീസ്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ഹാസ്യറോളില്‍ തിളങ്ങുകയാണ് അജു. അതിന് തെളിവാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ.

അജുവും മകനും ഒരുമിച്ചുള്ളൊരു വീഡിയോയാണ് വൈറലാകുന്നത്. പുസ്തകത്തില്‍ ചിത്രരചന നടത്തുന്ന അജുവിനെയും മകനെയും വീഡിയോയില്‍ കാണാം. ഇടയ്ക്ക് അച്ഛന്‍ മകനോട് ദേഷ്യപ്പെട്ടു. ഇത് ഇഷ്ടപ്പെടാത്ത മകന്‍ അജുവിന്റെ മുഖത്ത് നല്ലൊരു അടിയും കൊടുക്കുന്നുണ്ട്. അതോടെ അടങ്ങി ഇരുന്ന് ഒന്നും മിണ്ടാതെ കുട്ടിയെപ്പോലെ തന്നെ അജു പണി തുടരുന്നതാണ് വീഡിയോയിലുള്ളത്.