സജി ചെറിയാന്‍ വിജയം ഉറപ്പിച്ചു; ബിജെപിയുടെ വോട്ടുകളും സിപിഎമ്മിന് കിട്ടിയെന്ന് ഡി വിജയകുമാര്‍

single-img
31 May 2018

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയം ഉറപ്പിച്ചു. വോട്ടെണ്ണല്‍ പുരോഗമിക്കവെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തി മുന്നേറുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 5000 വോട്ടുകള്‍ക്ക് സജി ചെറിയാന്‍ ലീഡ് ചെയ്യുകയാണ്.

അതിനിടെ ബിജെപിയുടെ വോട്ടുകള്‍ കൂടി എല്‍ഡിഎഫിന് കിട്ടിയെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ ഡി വിജയകുമാര്‍ രംഗത്തെത്തി. ബിജെപി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടികള്‍ തമ്മിലുള്ള ഐക്യമാണ് ചെങ്ങന്നൂരില്‍ ഉണ്ടായതെന്ന് വിജയകുമാര്‍ പറഞ്ഞു.

മണ്ഡലത്തില്‍ പലയിടങ്ങളിലും കള്ളവോട്ടു നടന്നു. ഇത് ഫലപ്രദമായി തടയാന്‍ യുഡിഎഫിനായില്ല. യുഡിഎഫിന്റെ ശക്തികേന്ദ്രമായ മാന്നാറിലും പാണ്ടനാടും പിന്നില്‍പോയി. വീഴ്ചയുടെ കാരണം പാര്‍ട്ടി നേതൃത്വം ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിന്റെ വോട്ടുകള്‍ കൂടി ലഭിച്ചത് കൊണ്ടാണ് ഇടതുമുന്നണി ചെങ്ങന്നൂരില്‍ വലിയ ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നതെന്ന് ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള നേരത്തെ ആരോപിച്ചിരുന്നു. താന്‍ കണക്ക്കൂട്ടിയതിലും അധികം വോട്ടുകള്‍ തനിക്ക് ലഭിച്ചുവെന്നാണ് അദ്യ ഫലസൂചനകള്‍ ലഭിച്ചശേഷം സജി ചെറിയാന്‍ പ്രതികരിച്ചത്.