സജി ചെറിയാൻ 210 വോട്ടുകൾക്കു മുന്നിൽ

single-img
31 May 2018

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞു. തപാല്‍വോട്ടിനായി ആകെ 797 ബാലറ്റുകളാണ് അയച്ചത്. ഇതില്‍ തിരികെ ലഭിച്ചത് അഞ്ചെണ്ണം മാത്രം–ഒരെണ്ണം വോട്ടര്‍ നേരിട്ട് എത്തിച്ചു, ബാക്കി നാലെണ്ണം തിരുവല്ല ആര്‍എംഎസ് ഓഫിസില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ ലഭിച്ചു.

തപാല്‍ ബാലറ്റ് വാങ്ങിയവരില്‍ 792 പേരുടെ വോട്ട് തപാല്‍ സമരം കാരണം ഇതുവരെ തിരികെ എത്തിയിട്ടില്ല. വിജയിയുടെ ഭൂരിപക്ഷം 792 വോട്ടോ അതില്‍ കുറവോ ആണെങ്കില്‍ ഫലപ്രഖ്യാപനം നിയമയുദ്ധത്തിലേക്കു നീണ്ടേക്കും.