പിണറായി സര്‍ക്കാര്‍ ഇന്ധനവില ഒരു രൂപ കുറച്ചപ്പോള്‍ മോദി സര്‍ക്കാരും വില കുറച്ചു: പെട്രോളിന് 7 പൈസയും ഡീസലിന് 6 പൈസയും

single-img
31 May 2018

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില ഇന്നും നേരിയ തോതില്‍ കുറഞ്ഞു. പെട്രോളിന് 7 പൈസയും ഡീസലിന് 6 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 82 രൂപ 54 പൈസയും ഡീസലിന് 75 രൂപ 13 പൈസയാണ് നിരക്ക്.

രാജ്യാന്തര വിപണില്‍ ക്രൂഡോയില്‍ വില കുറഞ്ഞതിനെ തുടര്‍ന്നാണ് ഇന്ധന വില കുറച്ചതെന്ന് എണ്ണക്കമ്പനികള്‍ അറിയിച്ചു. തുടര്‍ച്ചയായ 16 ദിവസത്തെ വര്‍ദ്ധനയ്ക്ക് ശേഷം പെട്രോള്‍ഡീസല്‍ വില ഇന്നലെ ഒരു പൈസ കുറച്ചിരുന്നു.

കൊച്ചിയില്‍ പെട്രോളിന് 81 രൂപ 25 പൈസയും ഡീസലിന് 73 രൂപ 93 പൈസയുമാണ് നിരക്ക്. കോഴിക്കോട് പെട്രോളിന് 81 രൂപ 51 പൈസയും ഡീസലിന് 74 രൂപ 19 പൈസയുമാണ് വില. സംസ്ഥാന സര്‍ക്കാര്‍ എക്‌സൈസ് നികുതി കുറച്ചതിനാല്‍ നാളെ മുതല്‍ കേരളത്തില്‍ പെട്രോള്‍ഡീസല്‍ വിലയില്‍ ഒരു രൂപയുടെ കുറവുണ്ടാകും.