ശക്തി കേന്ദ്രങ്ങളില്‍പോലും കാലിടറി യുഡിഎഫ്; എല്‍ഡിഎഫിന് വന്‍ മുന്നേറ്റം: ബിജെപിയുടേത് ദയനീയ പ്രകടനം

single-img
31 May 2018

ആലപ്പുഴ: യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളില്‍പോലും എല്‍ഡിഎഫിന് മുന്നേറ്റം. യുഡിഎഫ് ശക്തി കേന്ദ്രമായ മാന്നാറിലും പാണ്ടനാടും എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജിചെറിയാന്‍ വന്‍ ലീഡ് സ്വന്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പംനിന്ന പഞ്ചായത്തായ മാന്നാര്‍, യുഡിഎഫ് ഭരിക്കുമ്പോള്‍പോലും ഡി. വിജയകുമാറിനു അനുകൂലമായി വോട്ടു ചെയ്തില്ലെന്നാണ് ഫലം കാണിക്കുന്നത്.

മാന്നാറിലെ 50 ബൂത്തുകളില്‍നിന്നായി കഴിഞ്ഞ പ്രാവിശ്യം ലഭിച്ച വോട്ടുകളുടെ പകുതിയിലധികം യുഡിഎഫിന് കുറഞ്ഞു. ബിജെപിക്കും ഇവിടെ ക്ഷീണം ഉണ്ടായി. ദയനീയ പ്രകടനമാണ് ബിജെപി കാഴ്ചവച്ചത്. മന്നാറാണ് മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പോളിംഗ് (78.48 ശതമാനം) നടന്നത്. എണ്ണം നോക്കിയാല്‍ ഏറ്റവും കൂടുതല്‍ വോട്ട് (19341) രേഖപ്പെടുത്തിയതും ഇവിടെയാണ്.

എന്നാല്‍ പാണ്ടനാട് എല്‍ഡിഎഫ് മുന്നേറ്റം ഉണ്ടായപ്പോള്‍പോലും ലീഡ് കുറയ്ക്കാനായെന്നതു മാത്രമാണ് യുഡിഎഫിനുണ്ടായ ആശ്വാസം. പാണ്ടനാട് ഒട്ടുമിക്ക ബൂത്തുകളിലും സജിചെറിയാന്‍ മുന്നേറി. ഈ പഞ്ചായത്തിലും ബിജെപിക്ക് കഴിഞ്ഞ തവണ ലഭിച്ച വോട്ടുകള്‍ ലഭിച്ചില്ല. പാണ്ടനാട് പഞ്ചായത്ത് ഭരിക്കുന്നതും യുഡിഎഫാണ്.