കര്‍ണാടകയിലും ബിജെപിക്ക് കനത്ത തിരിച്ചടി: ബംഗളൂരു ആര്‍.ആര്‍ നഗര്‍ നിയമസഭ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റം

single-img
31 May 2018

ബംഗളൂരു ആര്‍.ആര്‍ നഗര്‍ നിയമസഭ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റം. എട്ടാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായതോടെ 42,278 വോട്ടുകളുടെ ഭൂരിപക്ഷമാണ് സിറ്റിങ് എം.എല്‍.എ മുനിരത്‌നക്കുള്ളത്. 27,946 വോട്ടുകളുമായി ബി.ജെ.പി സ്ഥാനാര്‍ഥിയായ തുളസി മുനിരാജു ഗൗഡയാണ് രണ്ടാമത്.

ജെ.ഡി.എസ് സ്ഥാനാര്‍ഥി ജി.എച്ച്. രാമചന്ദ്രക്ക് 15,450 വോട്ടുകളാണ് ഇതുവരെ ലഭിച്ചത്. കോണ്‍ഗ്രസ് – ജനതാദള്‍(എസ്) സഖ്യം ഭരിക്കുന്ന കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ച മണ്ഡലങ്ങളിലൊന്നാണ് ആര്‍.ആര്‍ നഗര്‍ (രാജരാജേശ്വരി നഗര്‍).

വോട്ടര്‍ തിരിച്ചറിയില്‍ കാര്‍ഡ് പിടിച്ചെടുത്ത സംഭവുമായി ബന്ധപ്പെട്ടാണ് ആര്‍.ആര്‍. നഗറിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നത്. കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ സഖ്യമുണ്ടാക്കിയെങ്കിലും കോണ്‍ഗ്രസ്സും ജെ.ഡി.എസും ആര്‍.ആര്‍ നഗറില്‍ ധാരണയിലെത്തിയിരുന്നില്ല. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണ് ആര്‍.ആര്‍ നഗര്‍.