രാജ്യം ഉറ്റു നോക്കുന്ന ഉത്തര്‍പ്രദേശിലെ കൈരാന മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി ബഹുദൂരം പിന്നില്‍

single-img
31 May 2018

ന്യൂഡല്‍ഹി: രാജ്യം ആകാംക്ഷയോടെ ഉറ്റു നോക്കുന്ന ഉത്തര്‍പ്രദേശിലെ കൈരാന മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ആര്‍.എല്‍.ഡിയുടെ തബസ്സും ബീഗത്തിന് വന്‍ മുന്നേറ്റം. ബി.ജെ.പിയുടെ മ്രിഗാംക സിങ്ങിന് ആദ്യ ഘട്ടത്തില്‍ കിട്ടിയ മുന്‍തൂക്കം നഷ്ടമായി. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ആര്‍.എല്‍.ഡിക്ക് 75503 വോട്ടും ബി.ജെ.പിക്ക് 61022 വോട്ടു ലഭിച്ചിട്ടുണ്ട്.

അതേസമയം മഹാരാഷ്ട്രയിലെ ഭണ്ഡാരഗോണ്ടിയില്‍ എന്‍.സി.പിക്ക് അപ്രതീക്ഷിത ലീഡ്. പാല്‍ഘറില്‍ ബി.ജെ.പിയുടെ ഗവിത് രാജേന്ദ്രയാണ് മുന്നിലുള്ളത്. അതേസമയം പാലുസ് കഡ്ഗാവോണില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിശ്വജീത് പതങ്ക് റാവു വിജയിച്ചു. യു.പിയിലെ നൂര്‍പുര്‍ നിയമസഭാ മണ്ഡലത്തില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ നയീമുല്‍ ഹസന്‍ മുന്നില്‍. കര്‍ണാടകയിലെ ആര്‍.ആര്‍ നഗറില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു.