കണ്ണൂരില്‍ സിപിഎം ബിജെപി സംഘര്‍ഷം: നിരവധിപേര്‍ക്ക് പരിക്ക്

single-img
31 May 2018

കണ്ണൂരില്‍ സിപിഎം ബിജെപി സംഘര്‍ഷം. കണ്ണൂര്‍ എരുവട്ടി പാനുണ്ട യുപി സ്‌കൂളിനു സമീപമാണ് ഇന്നലെ രാത്രി സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ബിജെപി പ്രവര്‍ത്തകരായ മഞ്ജുനാഥ്, ആദര്‍ശ്, പ്രശാന്ത് എന്നിവര്‍ക്ക് പരിക്കേറ്റു.

ഇതിനു ശേഷം രണ്ടു ബൈക്കുകളിലെത്തിയവര്‍ സിപിഎം പ്രവര്‍ത്തകര്‍ക്കു നേരേ ബോംബെറിഞ്ഞു. ഇത് ബിജെപി പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. സിപിഎം പ്രവര്‍ത്തകരായ ഷമില്‍, ശ്യാംജിത്ത്, ശ്രീദേവ് എന്നിവര്‍ക്കു ബോംബേറില്‍ പരുക്കേറ്റു.