ചെങ്ങന്നൂരില്‍ ബിജെപി മൂന്നാമത്; സജി ചെറിയാന്റെ ഭൂരിപക്ഷം 6000 കടന്നു

single-img
31 May 2018

സര്‍ക്കാരിനും സിപിഎമ്മിനും, ഒപ്പം പ്രതിപക്ഷത്തിനും അഗ്‌നിപരീക്ഷയാകുന്ന ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. തപാല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞതോടെ മുന്നിലായ എല്‍ഡിഎഫ് തൊട്ടുപിന്നാലെയും മുന്നേറ്റം നിലനിര്‍ത്തുന്ന കാഴ്ച.

6000 വോട്ടുകള്‍ക്ക് സജി ചെറിയാന്‍ ലീഡ് ചെയ്യുകയാണ്. മാന്നാര്‍ പഞ്ചായത്തിലെ ഒന്നു മുതല്‍ 14 വരെയുള്ള വോട്ടുകള്‍ എണ്ണിക്കഴിഞ്ഞു. ഒന്നാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഇടത് മുന്നണിക്ക് ഒരിക്കല്‍ പോലും മറ്റ് മുന്നണികള്‍ ഭീഷണിയായില്ല. പോസ്റ്റല്‍ വോട്ടുകളിലും സജി ചെറിയാന് തന്നെയാണ് മേല്‍ക്കൈ. യുഡിഎഫ് അനുകൂല മേഖലകളിലെ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ഇവിടെയും സജി ചെറിയാന് തന്നെയാണ് മുന്‍തൂക്കം ലഭിക്കുന്നത്.