ആരാധനയോടെയും അല്‍പ്പം ഭയത്തോടെയും സൂര്യയുടെ മുന്നില്‍ സായി പല്ലവി

single-img
31 May 2018


പ്രേമം എന്ന ഒറ്റചിത്രത്തിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ സായി പല്ലവിക്ക് തമിഴിലും തെലുങ്കിലും കൈനിറയെ ചിത്രങ്ങളാണ്.

സൂര്യയെ നായകനാക്കി സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന എന്‍ജികെ എന്ന ചിത്രത്തിലാണ് സായി പല്ലവി ഇപ്പോള്‍ അഭിനയിക്കുന്നത്. സൂര്യയുടെ കടുത്ത ആരാധികയാണ് സായി പല്ലവി. ഇക്കാര്യം താരം പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുമുണ്ട്. കൊളേജില്‍ പഠിക്കുന്ന കാലം മുതലേ താരത്തോട് അധികമായ ആരാധന ഉണ്ടായിരുന്നെന്നും സായി പറഞ്ഞിരുന്നു.

തന്റെ പ്രിയപ്പെട്ട താരത്തെ കാണാന്‍ സായി പല്ലവി ആരാധനയോടും അല്‍പം ഭയത്തോടെയുമായിരുന്നു എത്തിയത്. സിനിമയില്‍ നായികയാണെങ്കില്‍ പോലും ആരാധികയായി തന്നെയാണ് സായിയെ കാണാന്‍ കഴിഞ്ഞത്. ഇത് തന്റെ സ്വപ്നസാഫലമ്യമായിരുന്നെന്നാണ് സായി പല്ലവി പറഞ്ഞത്. അദ്ദേഹത്തെ നേരിട്ട് കണ്ടപ്പോള്‍ വാക്കുകള്‍ വന്നില്ലെന്നും സൂര്യയുടെ നായികയായി അഭിനയിക്കുന്നുവെന്നത് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ലെന്നും സായി പല്ലവി പറഞ്ഞു.