സന്തോഷ് പണ്ഡിറ്റ് നായകനാകുന്ന ഉരുക്കുസതീശന്‍ റിലീസിനൊരുങ്ങി; 10 ലക്ഷം കലക്ട് ചെയ്താലേ ഹാപ്പി ആകൂവെന്ന് പണ്ഡിറ്റ്

single-img
31 May 2018

സന്തോഷ് പണ്ഡിറ്റിന്റെ ഏറ്റവും പുതിയ ചിത്രം ഉരുക്കുസതീശന്‍ ജൂണ്‍ ഒന്നിന് റിലീസ് ചെയ്യും. പതിവുപോലെ കഥ, തിരക്കഥ,സംവിധാനം, അഭിനയം, എഡിറ്റിങ് തുടങ്ങിയ കാര്യങ്ങളെല്ലാം സന്തോഷ് പണ്ഡിറ്റ് തന്നെയാണ് നിര്‍വഹിക്കുന്നത്.

പണ്ഡിറ്റിന്റെ പഞ്ച് ഡയലോഗുകള്‍ കൊണ്ടും ആക്ഷന്‍ കൊണ്ടും സമ്പുഷ്ടമാണ് ട്രെയിലര്‍. പണ്ഡിറ്റ് തന്നെ എഴുതി ഈണം നല്‍കിയ ഗാനങ്ങളും ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സിനിമയെക്കുറിച്ച് പണ്ഡിറ്റ് പറയുന്നത് ഇങ്ങനെ:

മക്കളേ…

SSLC result വന്നൂ….

Plus 2 result വന്നു…

Degree Result ,IPL result വന്നു….

Karnataka result വന്നൂ…

ഇനി വരാനുള്ളത് കേരള ജനത മൊത്തം

നെടുവീര്‍പ്പോടെ കാത്തിരിക്കുന്ന

‘ഉരുക്കു സതീശന്‍’ ഫിലിം റിസല്‍റ്റ് ആണ്….

എന്റെ 9-ാ മത്തെ സിനിമയായ ‘ഉരുക്കു സതീശന്‍ സെന്‍സറിങ് കഴിഞ്ഞു. ജൂണ്‍ ഒന്നിന് റിലീസ്.10 ലക്ഷം കലക്ട് ചെയ്താലേ ഞാന്‍ ഹാപ്പി ആകൂ….(5 ലക്ഷം ലാഭമാകും). ‘ഉരുക്കു സതീശന്‍’ ഒരു മാസ്സ് പടമല്ല…ഭീകരമായ ഷോട്ടുകളോ, തെലുങ്ക് സിനിമാ മോഡല്‍ സ്റ്റണ്ട്‌സോ ഇതിലില്ല….വളരെ റിയലിസ്റ്റിക്ക് ആയ ഒരു കഥാ ചിത്രമാണിത്….ന്യൂ ജനറേഷന്‍ സിനിമയിലൊക്കെ കാണുന്ന പോലുള്ള മദ്യപാനം, മയക്കു മരുന്ന്,പുകവലി ഒന്നും ഇതിലില്ല….സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളോ, ഡബിള്‍ മീനിങ് കോമഡിയും ഇല്ല…ഇതൊരു കുടുംബ ചിത്രം….വലിയ പ്രതീക്ഷ ഇല്ലാതെ കണ്ടാല്‍ ഒരു കിടിലന്‍ സിനിമ കാണാം….പതിവ് നായകന്‍, നായികാ സങ്കല്‍പങ്ങളെല്ലാം മാറ്റി വെച്ചു മാത്രം ഈ സിനിമ കാണാന്‍ അപേക്ഷ….ഇത് സന്തോഷ് പണ്ഡിറ്റ് എന്ന സ്റ്റാറിന്റെ സിനിമയല്ല….സന്തോഷ് പണ്ഡിറ്റ് എന്ന നടന്റെ മാത്രം സിനിമ ആണ്….

(വാല്‍കഷ്ണം:- അഥവാ ഈ പടം എങ്ങാനും മാന്യമായ് പൊട്ടിയാല്‍ ഞാന്‍ ഉടനെ ‘ഉരുക്ക് 2’ എന്ന പേരിലൊരു പടം കൂടി ചെയ്യും….മലയാളികളെല്ലാം അതു കണ്ട് സൂപ്പര്‍ മെഗാ ഹിറ്റ് ആക്കും….ആട് 2 ന്റെ റെക്കോര്‍ഡ് അങ്ങനെ ഞാന്‍ തകര്‍ക്കും…എല്ലാവരും ജാഗ്രതൈ… നോക്കിക്കോ…)