പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കഴിവ് വളര്‍ത്തിയെടുക്കണോ? എങ്കില്‍ ഇവിടം ഒന്ന് സന്ദര്‍ശിക്കൂ

single-img
31 May 2018

ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ ക്യാമ്പ്സൈറ്റ് ഏതാണെന്ന് അറിയാമോ? ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന ലാവോജന്‍ ആണ് അത്. എല്ലാ വര്‍ഷവും വേനല്‍ക്കാലത്താണ് ഇവിടെ ക്യാമ്പിങ്ങ് നടക്കുന്നത്. മലയില്‍ ചുറ്റിക്കിടക്കുന്ന പ്രത്യേക വഴിയിലാണ് ക്യാമ്പിങ്.ലാവോജനിലെ ഈ സാഹസിക ക്യാമ്പിങ്ങിന്റെ ലക്ഷ്യം വ്യക്തികളില്‍ മികച്ച വ്യക്തിത്വം രൂപപ്പെടുത്തുക, പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കഴിവുകള്‍ വളര്‍ത്തിയെടുക്കുക തുടങ്ങിയവയാണ്.

വെറും ആറടി മാത്രം വീതിയാണ് ഇവിടത്തെ പാതയ്ക്കുള്ളത്. 6562 അടിയാണ് പാതയുടെ ആകെ നീളം.3,300 അടി മുകളിലാണ് ലാവോജന്‍ സ്ഥിതി ചെയ്യുന്നത്. സീസണാവുമ്പോള്‍ ഈ ഇടുങ്ങിയ പാത സഞ്ചാരികളുടെ വിവിധ വര്‍ണങ്ങളിലുള്ള ടെന്റുകള്‍ കൊണ്ട് നിറയും.

ലുവോയാങ് പട്ടണത്തില്‍ നിന്ന് രണ്ട് മൈല്‍ മാത്രം അകലെയാണ് ലാവോജന്‍ മലനിരകള്‍ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും കാണാനാവുന്ന പ്രധാന കാഴ്ച 7273 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന താവോയിസ്റ്റ് പുരോഹിതന്മാരുടെ സുവര്‍ണ പവലിയനുകളാണ്.