ഇങ്ങനെയും വ്യായാമം ചെയ്യാം; ട്രെഡ്മില്ലില്‍ നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയുടെ വീഡിയോ വൈറലാകുന്നു

single-img
31 May 2018

വ്യായാമം ചെയ്യുന്നത് പലര്‍ക്കും കഷ്ടപ്പാടാണ്. ജിമ്മില്‍ പോകാനും വ്യായാമം ചെയ്യാനുമൊക്കെ മടിയുള്ളവര്‍ ഈ വീഡിയോ ഒന്ന് കാണുന്നത് നല്ലതാകും. കാരണം വ്യായാമം എങ്ങനെ രസകരമാക്കാം എന്നാണ് ഈ വീഡിയോയിലൂടെ കാണിച്ചുതരുന്നത്.

പഞ്ചാബി ഗാനത്തിനൊത്ത് ഒരു പെണ്‍കുട്ടി നൃത്തം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. നൃത്തം ചെയ്യുന്നതാകട്ടെ ട്രെഡ്മില്ലിന് മുകളില്‍ കയറി നിന്നും. ഒട്ടനവധി പേരാണ് വീഡിയോ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തത്. നിരന്തര പരിശീലനത്തിലൂടെയാണ് ഈ പെണ്‍കുട്ടിക്ക് ട്രെഡ്മില്ലിന് മുകളില്‍ കയറി നിന്ന് ഇങ്ങനെ നൃത്തം ചെയ്യാന്‍ സാധിച്ചത്. ഇത് കണ്ട് സാധാരണക്കാര്‍ അനുകരിക്കാന്‍ ശ്രമിക്കുന്നത് അപകടമാണെന്ന മുന്നറിയിപ്പും വീഡിയോയിലുണ്ട്.

Amazing…..💃🏼💃🏼👏🏽👏🏽🤔🤔Sonamm Pahwa

Posted by Mera punjab on Friday, May 25, 2018

 

 

‘ജാനി തേരാ നാ’ എന്ന പ്രശസ്ത പഞ്ചാബി ഗാനത്തിനൊത്താണ് പെണ്‍കുട്ടി നൃത്തം ചെയ്യുന്നത്. പെണ്‍കുട്ടിയുടെ നൃത്തത്തെ അഭിനന്ദിച്ച് നിരവധി പേര്‍ സോഷ്യല്‍മീഡിയയില്‍ കമന്റിട്ടിട്ടുണ്ട്.