നവാസുദ്ദീന്‍ സിദ്ദിഖിക്കൊപ്പം അഭിനയിക്കാന്‍ തപ്‌സി പന്നു തയ്യാറല്ല?

single-img
31 May 2018

ബോളിവുഡ് നടി തപ്‌സി പന്നുവിന്റെ ഏറ്റവും പുതിയ ചിത്രമായ ദില്‍ ജുംഗ്ലി ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. എന്നാല്‍ ഇത് ‘പിങ്ക്’ താരത്തിന്റെ ആത്മവിശ്വാസത്തെ ഒട്ടും ബാധിച്ചിട്ടില്ല. മാത്രമല്ല, റിഷി കപൂറിനൊപ്പം ‘മുള്‍ക്ക്’ എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് തപ്‌സി.

അതേസമയം കാസ്റ്റിംഗ് ഡയറക്ടറായിരുന്ന ഹണി ട്രെഹാന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നവാസുദ്ദീന്‍ സിദ്ദിഖിയുടെ നായികയാകാന്‍ തപ്‌സി തയ്യാറാകാതിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. റയീസ്, തല്‍വര്‍, ഓംകാര എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് ഹണി ട്രെഹാന്‍. തപ്‌സിയെയും നവാസുദ്ദീനെയും നായികാനായകന്‍മാരാക്കി ഒരു ക്രൈം ത്രില്ലര്‍ ചിത്രം ഒരുക്കാനായിരുന്നു ഹണിയുടെ ആലോചന. എന്നാല്‍ തപ്‌സി ഈ ഓഫര്‍ നിരസിച്ചെന്നും നവാസുദ്ദീന്റെ നായികയാകാന്‍ താല്‍പ്പര്യമില്ലെന്നും അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

ഈ വര്‍ഷം തപ്‌സിയുടേതായി പുറത്തിറങ്ങാനുള്ളത് ഒരുപിടി ചിത്രങ്ങളാണ്. മുള്‍ക്കിന് പുറമെ, സൂര്‍മ, മന്‍മാര്‍സിയാന്‍, വൊമാനിയ തുടങ്ങിയ ചിത്രങ്ങളിലും തപ്‌സി വേഷമിടുന്നുണ്ട്.