കെവിന്റെ മരണത്തിന് കാരണം പൊലീസിന്റെ വീഴ്ചയെന്ന് വി.എസ്

single-img
30 May 2018

തിരുവനന്തപുരം: മാന്നാനം സ്വദേശി കെവിന്‍ ജോസഫ് മരിക്കാനിടയായ സംഭവത്തില്‍ ആഭ്യന്തര വകുപ്പിനെ വിമര്‍ശിച്ച് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍ രംഗത്ത്. പൊലീസിന്റെ വീഴ്ചയാണ് കെവിന്റെ മരണത്തിനിടയാക്കിയത്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസിന്റെ വീഴ്ചകള്‍ ആഭ്യന്തര വകുപ്പ് വേണ്ടതുപോലെ ശ്രദ്ധിക്കണമെന്നും വി.എസ് പറഞ്ഞു.