ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇപ്പോള്‍ അവസരം

single-img
30 May 2018

വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇപ്പോള്‍ അവസരമുണ്ടെന്ന് ഇന്ത്യന്‍ എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത പ്രവാസികള്‍ക്ക് എന്‍ആര്‍ഐ വോട്ടര്‍ എന്ന പേരിലാണ് വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാനാവുക. ഇങ്ങനെ പേരു ചേര്‍ക്കുന്നവര്‍ക്ക് ലോക്‌സഭ, നിയമസഭ, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളില്‍ വോട്ടുചെയ്യാമെന്ന് എംബസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പേരു ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന ഖത്തര്‍ പ്രവാസികളായ ഇന്ത്യന്‍ പൗരന്മാര്‍ തിരഞ്ഞെടുപ്പ് റജിസ്‌ട്രേഷന്‍ ഓഫിസര്‍ മുമ്പാകെ നേരിട്ടോ അല്ലെങ്കില്‍ സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്‌സൈറ്റ് മുഖേനയോ അതുമല്ലെങ്കില്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ eci.nic.in എന്ന വെബ്‌സൈറ്റ് മുഖേനയോ അപേക്ഷ നല്‍കാം. ഡൗണ്‍ലോഡ് ചെയ്ത അപേക്ഷാ ഫോം പൂരിപ്പിച്ച് തപാലില്‍ അയയ്ക്കാമെന്നും എംബസിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.