ടിവി അനുപമ ഉള്‍പ്പെടെ നാല് കളക്ടര്‍മാരെ സ്ഥലം മാറ്റി

single-img
30 May 2018

തിരുവനന്തപുരം: സംസ്ഥാനത്തെ കളക്ടര്‍മാര്‍ക്ക് കൂട്ട സ്ഥലമാറ്റം. ആലപ്പുഴ, പാലക്കാട്, വയനാട്, പത്തനംതിട്ട, തൃശൂര്‍ കളക്ടര്‍മാരെയാണ് സ്ഥലം മാറ്റിയത്. ആലപ്പുഴ കളക്ടര്‍ ടി.വി. അനുപമയെ തൃശൂരിലേക്ക് മാറ്റി. പത്തനംതിട്ട കളക്ടര്‍ ഡി. ബാലമുരളിയെ പാലക്കാട്ടേയ്ക്ക് മാറ്റി. കഴിഞ്ഞയാഴ്ചയാണ് ബാലമുരളിയെ പത്തനംതിട്ടയില്‍ നിയമിച്ചത്. ഒരാഴ്ചയ്ക്ക് ശേഷം അദ്ദേഹത്തെ മാറ്റുകയായിരുന്നു. തൃശ്ശൂര്‍ കളക്ടര്‍ കൗശിഗന്‍ വാട്ടര്‍ അതോറിറ്റി എം ഡിയാകും.