ഏറെ നാളുകള്‍ക്ക് ശേഷം കാവ്യക്കും മീനാക്ഷിക്കുമൊപ്പം ദിലീപ്; സാരിയില്‍ സുന്ദരിയായി മീനാക്ഷി; ചിത്രം വൈറലാകുന്നു

single-img
30 May 2018

അടുത്തിടെ ചില പൊതുപരിപാടികളില്‍ ദിലീപ് സജീവമായി പങ്കെടുത്തിരുന്നെങ്കിലും കാവ്യ മാധവനെയും മീനാക്ഷിയെയും എവിടെയും കാണാറില്ലായിരുന്നു. വിവാഹ ശേഷം കാവ്യ മാധവനെ സിനിമയില്‍ മാത്രമല്ല പൊതുപരിപാടികളിലും കാണാനില്ലെന്ന വിഷമം ആരാധകര്‍ക്കുണ്ടായിരുന്നു.

ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ ദിലീപ് സകുടുംബം ഒരു വിവാഹത്തിനെത്തിയതിന്റെ ഒരു ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. കാവ്യയ്ക്കും മീനാക്ഷിക്കുമൊപ്പമാണ് ദിലീപ് ഒരു വിവാഹചടങ്ങിനെത്തിയത്.

വരനും വധുവിനുമൊപ്പം മൂവരും നില്‍ക്കുന്നതാണ് ചിത്രം. സാരിയണിഞ്ഞാണ് മീനാക്ഷിയെത്തിയത്. തൊട്ടരികില്‍ കാവ്യയും നില്‍ക്കുന്നുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷമാണ് ദിലീപ് സകുടുംബം ഒരു ചടങ്ങിനെത്തിയത് എന്നതുകൊണ്ട് തന്നെയാണ് ചിത്രം വൈറലാകാന്‍ കാരണവും. നിരവധി പേരാണ് ഫോട്ടോ ഷെയര്‍ ചെയ്യുന്നത്. ദിലീപ് ഓണ്‍ലൈന്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ ഈ ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്.