യുഎഇ വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

single-img
30 May 2018

കേരളത്തിലെ നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് യുഎഇയിലെ വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം. കേരളത്തില്‍ നിന്നുള്ള വിമാനങ്ങളിലെ യാത്രക്കാരെ പ്രത്യേകം നിരീക്ഷിക്കും. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ അവരെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റും.

പനി, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുമായെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കണമെന്നും ആരോഗ്യമന്ത്രാലയത്തിന്റെ സര്‍ക്കുലറില്‍ പറയുന്നു. വിമാനക്കമ്പനികള്‍ക്കും ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.