കറന്‍സിയില്‍ നിന്നും ഗാന്ധിജിയെ മാറ്റി സവര്‍ക്കറുടെ ഫോട്ടോ വെക്കണം: കേന്ദ്രസര്‍ക്കാരിനോട് ഹിന്ദുമഹാസഭ

single-img
29 May 2018

കറന്‍സി നോട്ടുകളില്‍ നിന്നും മഹാത്മാ ഗാന്ധിയുടെ ചിത്രം മാറ്റി പകരം സവര്‍ക്കറുടെ ചിത്രം വെയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാറിനോട് ഹിന്ദു മഹാസഭ. സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കണമെന്നും ഹിന്ദുമഹാസഭാ നേതാവ് സ്വാമി ചക്രപാണി ആവശ്യപ്പെട്ടു.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ഏറ്റവും വലിയ പങ്കുവഹിച്ചത് സവര്‍ക്കറാണെന്നും അതുകൊണ്ട് തന്നെ രാജ്യത്തെ കറന്‍സി നോട്ടുകളില്‍ സവര്‍ക്കറുടെ ചിത്രം ആലേഖനം ചെയ്ത് അദ്ദേഹത്തെ ആദരിക്കണമെന്നുമാണ് ഹിന്ദു മഹാസഭയുടെ ആവശ്യം.

വിചിത്രമായ പല ആവശ്യങ്ങളും ഉന്നയിച്ച് പാരമ്പര്യമുള്ള ഹിന്ദു മഹാസഭയുടെ പുതിയ നിര്‍ദേശം സോഷ്യല്‍മീഡിയയില്‍ ട്രോളുകള്‍ക്ക് കാരണമായിരിക്കുകയാണ്.