നിപ്പ ബാധിച്ചു മരിച്ചവരെ അവഹേളിച്ചു; കുവൈത്തില്‍ മലയാളിയെ ജോലിയില്‍ നിന്നു പുറത്താക്കി

single-img
29 May 2018

നിപ്പ വൈറസ് ബാധിച്ചു മരിച്ചവരെ സമൂഹമാധ്യമങ്ങളിലൂടെ അവഹേളിച്ച കുറ്റത്തിന് കുവൈത്തില്‍ മലയാളിയെ ജോലിയില്‍ നിന്നു പുറത്താക്കി. പള്ളിക്കര സ്വദേശിക്കാണ് ജോലി നഷ്ടമായത്. നിപ്പ വൈറസ് ബാധിച്ചു മരിച്ചവരെയും അവരുടെ സംസ്‌കാര ചടങ്ങുകളെയും ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ ശബ്ദ സന്ദേശത്തിലൂടെ പരിഹസിച്ചിരുന്നു.

ഇയാള്‍ നടത്തിയ പരാമര്‍ശങ്ങള്‍ മതവിരുദ്ധമാണെന്ന് ചിലര്‍ കുവൈത്തിലെ കമ്പനി അധികൃതരെ അറിയിച്ചതിനെത്തുടര്‍ന്നാണ് ജോലി നഷ്ടപ്പെട്ടത്. പ്രതിഷേധമറിയിച്ച് താമസസ്ഥലത്തേക്കും ആളുകളെത്തിയതോടെ സുഹൃത്തുക്കള്‍ ഇയാളെ നാട്ടിലേക്കയച്ചു. പ്രതിഷേധം വ്യാപകമായതോടെ ഇയാള്‍ സമൂഹമാധ്യമത്തിലൂടെ ക്ഷമാഭ്യര്‍ഥനയും നടത്തിയിരുന്നു.