മഹാനടി സൂപ്പര്‍ഹിറ്റായതിന് പിന്നാലെ കീർത്തി സുരേഷിന്റെ പ്രതിഫലം മൂന്ന് കോടി

single-img
29 May 2018

തെലുങ്ക് ചിത്രമായ മഹാനടിയിലെ ടൈറ്റില്‍ വേഷത്തില്‍ അഭിനയിക്കാന്‍ ഒന്നരക്കോടി രൂപയാണ് കീര്‍ത്തി സുരേഷ് പ്രതിഫലമായി വാങ്ങിയത്. തെലുങ്കിലെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് മഹാനടി വന്‍ വിജയമായതിന് പിന്നാലെ കീര്‍ത്തി പ്രതിഫലം ഇരട്ടിയാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബാഹുബലി സീരീസിന് ശേഷം രാജമൗലിയുടെ പുതിയ ചിത്രത്തിലേക്ക് നായികയാകാനുള്ള അവസരമാണ് കീര്‍ത്തിക്ക് ലഭിച്ചത്. രാംചരണ്‍തേജയും, ജൂനിയര്‍ എന്‍ടിആറും നായകന്‍മാരാകുന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന് മൂന്ന് കോടി രൂപയാണ് കീര്‍ത്തിക്ക് പ്രതിഫലമായി നല്‍കുന്നത്.

തമിഴില്‍ മുരുഗദാസ് വിജയിനെ നാകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിലും, സാമിയുടെ രണ്ടാം ഭാഗത്തിലും കീര്‍ത്തിയാണ് നായിക. കൂടാതെ മമ്മൂട്ടിയുടെ തെലുങ്ക് ചിത്രമായ യാത്രയില്‍ മകളുടെ വേഷത്തിലും കീര്‍ത്തിയാണ് അഭിനയിക്കുന്നത്. രാജമൗലിയുടെ പുതിയ ചിത്രത്തില്‍ മോഹന്‍ലാലും അഭിയിക്കുമെന്ന് വാര്‍ത്തകളുണ്ട്. പക്ഷേ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.