കാത്തിരിപ്പിന് വിട; കാലായുടെ ട്രെയിലര്‍ പുറത്ത്

single-img
29 May 2018

രജനി ആരാധകര്‍ കാത്തിരിക്കുന്ന പാ.രഞ്ജിത്ത് ചിത്രം കാലായുടെ ഒഫിഷ്യല്‍ ട്രെയ്‌ലര്‍ പുറത്തെത്തി. കാത്തിരിപ്പ് വൃഥാവിലാവില്ലെന്ന് വിളിച്ചുപറയുന്ന ഒന്നര മിനിറ്റ് വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. കബാലിക്ക് ശേഷം പാ.രഞ്ജിത്തും രജനിയും ഒന്നിക്കുന്ന ചിത്രത്തില്‍ കരികാലന്‍ എന്ന അധോലോക നായകനായാണ് രജനി എത്തുന്നത്.

പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന രംഗങ്ങളാണ് ട്രെയിലറിലുള്ളത്. ടീസറിന് പിന്നാലെയാണ് ഇപ്പോള്‍ കാലായുടെ ട്രെയിലറും എത്തിയത്. രണ്ട് മാസം മുന്‍പ് എത്തിയ ടീസര്‍ വന്‍ വിജയം ആയിരുന്നു.