ഇന്ത്യയുടെ ആദ്യ വനിത സൂപ്പര്‍ ഹീറോയാകാന്‍ ദീപിക പദുകോണ്‍

single-img
29 May 2018

പത്മാവതിന് ശേഷം ഇന്ത്യയുടെ ആദ്യ വനിത സൂപ്പര്‍ ഹീറോയാകാന്‍ ബോളിവുഡ് താരം ദീപിക പദുകോണ്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പ്രശസ്ത ഹോളിവുഡ് താരം ഗാല്‍ ഗഡോട്ട് അഭിനയിച്ച വണ്ടര്‍ വുമണ്‍ എന്ന ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ചിത്രം ഒരുങ്ങുന്നത്.

ബോളിവുഡിലെ ആദ്യത്തെ വനിതാ സൂപ്പര്‍ ഹീറോ ചിത്രമായിരിക്കും ഇത്. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകരും സിനിമാ ലോകവും ഈ വാര്‍ത്തയെ വരവേല്‍ക്കുന്നത്. ബോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

300 കോടിയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചിലവ്. രണ്ടോ മൂന്നോ നിര്‍മ്മാതാക്കളുടെ പങ്കാളിത്തത്തിലായിരിക്കും ചിത്രം നിര്‍മ്മിക്കുക. അടുത്ത വര്‍ഷം ആദ്യം സിനിമയുടെ ചിത്രീകരണം തുടങ്ങും. ഇതിന്റെ ഭാഗമായി അധികം വൈകാതെ ദീപിക ആയോധന കലകളില്‍ പ്രത്യേക പരിശീലനം നേടും.