സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു: ദേശീയ തലത്തില്‍ നാലു പേര്‍ക്ക് ഒന്നാം റാങ്ക്: തിരുവനന്തപുരം മേഖലയില്‍ 99.60% വിജയം

single-img
29 May 2018

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. www.cbse.nic.in, www.cbseresults.nic.in, www.results.nic.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാണ്. തുടര്‍മൂല്യനിര്‍ണയ സമ്പ്രദായം ഉപേക്ഷിച്ചശേഷമുള്ള ആദ്യ ബോര്‍ഡ് പരീക്ഷയാണിത്.

ദേശീയതലത്തില്‍ തിരുവനന്തപുരം മേഖലയാണ് ഒന്നാമത്. 99.60% ആണ് വിജയം. ദേശീയതലത്തിലെ വിജയശതമാനം: 86.70%. ദേശീയ തലത്തില്‍ ഒന്നാം റാങ്ക് നാലു പേര്‍ക്കുണ്ട്. പരീക്ഷയില്‍ 499 മാര്‍ക്ക് നേടിയ മറ്റു മൂന്നുപേര്‍ക്കൊപ്പം കൊച്ചി ഭവന്‍സ് വിദ്യാലയയിലെ ജി. ശ്രീലക്ഷ്മിയും ഒന്നാം റാങ്കിന് അര്‍ഹമായി.

ചെന്നൈ (97.37%), അജ്‌മേര്‍ (91.86%) എന്നീ മേഖലകളാണു രണ്ടും മൂന്നും സ്ഥാനത്ത്. ഡല്‍ഹി മേഖലയില്‍ വിജയശതമാനം 78.62% മാത്രം. ഇക്കുറിയും ആണ്‍കുട്ടികളെക്കാള്‍ നേട്ടമുണ്ടാക്കിയത് പെണ്‍കുട്ടികളാണ്. ആണ്‍കുട്ടികളെക്കാള്‍ 3.35% അധിക വിജയശതമാനം പെണ്‍കുട്ടികള്‍ക്കുണ്ട്.