മുന്നിലുള്ള വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് യാത്രികന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് അദ്ഭുതകരമായി; വീഡിയോ വൈറല്‍

single-img
29 May 2018

വീതി കുറഞ്ഞ റോഡില്‍ മുന്നിലുള്ള വാഹനത്തെ മറികടക്കാന്‍ ശ്രമിച്ച ബൈക്ക് യാത്രികന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. എതിരെ വന്ന ബസിനടിയിലേക്ക് തെറിച്ച് പോയ ബൈക്ക് യാത്രികന്‍ അദ്ഭുതകരമായി രക്ഷപ്പെടുന്നതിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. കര്‍ണാടകയിലെ വിറ്റ്‌ലയിലാണ് സംഭവം നടന്നത്.

മുന്നില്‍ പോവുകയായിരുന്ന ഓമ്‌നി വാനെ മറികടക്കാന്‍ ശ്രമിക്കുകയായിരുന്നു ബൈക്ക് യാത്രികന്‍. ഇതിനിടെയാണ് എതിരെ ബസ് വന്നത്. ഈ സമയം ബൈക്ക് ഒരു വശത്തേക്ക് മറിയുകയും ചെയ്തു. എന്നാല്‍ ബസ് എതിര്‍ വശത്തേക്ക് വെട്ടിച്ച് നിര്‍ത്തിയതുകൊണ്ട് വലിയ അപകടമാണ് ഒഴിവായത്.

ഇതിനിടെ ബൈക്ക് യാത്രികന്‍ എഴുന്നേറ്റ് നില്‍ക്കുന്നതും ബസിലുണ്ടായിരുന്നവര്‍ ഇറങ്ങിവന്ന് നോക്കുന്നതും വീഡിയോയില്‍ കാണാം.