വ്രതമെടുക്കുന്ന ഇസ്‌ലാം വിശ്വാസികളെ അത്താഴത്തിന് വിളിച്ചുണര്‍ത്തുന്നത് സിഖുകാരന്‍; വൈറലായി വിഡിയോ

single-img
29 May 2018

വിശുദ്ധ റമദാനില്‍ അത്താഴത്തിനു അയല്‍വാസികളെ വിളിച്ചുണര്‍ത്തുന്ന സിഖുകാരന്റെ വിഡിയോ വൈറലാകുന്നു. ജമ്മു കശ്മിരിലെ പുല്‍വാമയിലാണ് സിഖ് മതവിശ്വാസി തന്റെ അയല്‍ക്കാരെ വിളിച്ചുണര്‍ത്തുന്നത്. ചെണ്ട കൊട്ടി ഒച്ചയുണ്ടാക്കി ഇയാള്‍ അയല്‍ക്കാരെ ഉണര്‍ത്തുന്ന 21 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കശ്മീരിലെ മതസൗഹാര്‍ദത്തിന്റെ ഉദാഹരണമാണ് ഇതെന്നാണ് സമൂഹമാധ്യമങ്ങള്‍ പറയുന്നത്.