സിബിഎസ്ഇ പത്താം ക്ലാസ് ഫലപ്രഖ്യാപനം നാളെ

single-img
28 May 2018

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. വൈകിട്ട് നാലു മണിക്ക് ഔദ്യോഗികപ്രഖ്യാപനം നടക്കും. ഹരിയാന, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ പത്താം ക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് ഏറെ വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഇത്തവണത്തെ പരീക്ഷ.

വീണ്ടും പരീക്ഷ നടത്തേണ്ടതില്ലെന്ന് നേരത്തേ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 16 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് ഈ വര്‍ഷം സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതിയത്. bse.nic.in, cbseresults.nic.in, results.nic.in എന്നീ സൈറ്റുകളില്‍ ഫലം ലഭ്യമാകും.