അര്‍ജുന്‍ രാംപാലും മെഹര്‍ ജെസിയയും വേര്‍പിരിയുന്നു

single-img
28 May 2018

മുംബൈ: ഇരുപത് വര്‍ഷത്തെ ദാമ്പത്യ ബന്ധത്തിനൊടുവില്‍, നടനും മോഡലുമായ അര്‍ജുന്‍ രാംപാലും ഭാര്യ മെഹര്‍ ജെസിയയും വേര്‍പിരിയുന്നു. സംയുക്ത പ്രസ്താവനയിലൂടെയാണ് വേര്‍പിരിയുന്നുവെന്ന് ഇരുവരും അറിയിച്ചത്.

ഇരുപത് വര്‍ഷത്തെ നീണ്ട സുന്ദരവും പ്രണായതുരവുമായ ദാമ്പത്യ ബന്ധത്തിനൊടുവില്‍ വേര്‍പിരിയുന്നു. ഇനി തങ്ങള്‍ക്ക് വ്യത്യസ്ത ലക്ഷ്യസ്ഥാനങ്ങളാണെന്ന് കരുതുന്നുവെന്നും അവര്‍ പറഞ്ഞു. പുതിയ യാത്രയിലാണെങ്കിലും മക്കള്‍ക്ക് വേണ്ടി ഒരുമിച്ച് നില്‍ക്കുമെന്നും ഇരുവരും വ്യക്തമാക്കി.

45 കാരനായ അര്‍ജ്ജുന്‍ രാംപാലിനും 47കാരിയായ മോഡല്‍ ജെസിയയ്ക്കും രണ്ട് പെണ്‍മക്കളാണ് ഉള്ളത്. 16 കാരിയായ മഹികയും 13 കാരിയായ മിറയും. 1998 ലാണ് ഇരുവരും വിവാഹിതരായത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരുവരും വിവാഹമോചിതരാകുന്നുവെന്നുള്ള വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ അര്‍ജ്ജുന്‍ അന്ന് വാര്‍ത്തകള്‍ നിഷേധിക്കുകയായിരുന്നു. 2015 ല്‍ ബാന്ധ്രാ കോടതിയില്‍ ഇരുവരെയും ഒരുമിച്ച് കണ്ടതാണ് അന്ന് വാര്‍ത്തകള്‍ക്ക് കാരണമായത്.