ഇവിടെ ഇനി പൊതുഗതാഗതം സൗജന്യം

single-img
27 May 2018

ഇന്ധനവില വര്‍ധനവ് കാരണം പൊതുഗതാഗത സംവിധാനത്തില്‍ നിരക്ക് വര്‍ധന ഉണ്ടാകുമോ എന്ന് ആശങ്കപ്പെട്ടുകഴിയുകയാണ് ഇന്ത്യക്കാര്‍. അതിനിടെയാണ് മറ്റ് രാജ്യക്കാരെ അമ്പരിപ്പിക്കുന്ന ഒരു വാര്‍ത്ത ഉത്തര യൂറോപ്യന്‍ രാജ്യമായ എസ്‌തോണിയില്‍ നിന്ന് വരുന്നത്. പൊതുഗതാഗത സൗകര്യം പൂര്‍ണമായും സൗജന്യമാക്കിയിരിക്കുകയാണ് എസ്‌തോണിയയില്‍. ലോകത്ത് ആദ്യമായാണ് ഒരു രാജ്യം പൊതുഗതാഗതം സൗജന്യമാക്കുന്നത്.

എസ്‌തോണിയയുടെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമായ ടലിനിലാണ് ആദ്യമായി പൊതുഗതാഗതം സൗജന്യമാക്കിയിരിക്കുന്നത്. രാജ്യത്തെ മറ്റ് പ്രദേശങ്ങളിലേക്കും അധികം വൈകാതെ ഈ സംവിധാനം വ്യാപിപ്പിക്കും.

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ ഒരു ജനഹിത പരിശോധന നടത്തിയിരുന്നു. അന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടത് സൗജന്യ പൊതുഗതാഗത സംവിധാനം നടപ്പാക്കണമെന്നായിരുന്നു. ഇതേ തുടര്‍ന്നാണ് അധികൃതര്‍ ഇപ്പോള്‍ സൗജന്യ പൊതുഗതാഗത സംവിധാനം നടപ്പാക്കിയിരിക്കുന്നത്.