അനുമതിയില്ലാതെ അകത്തേക്ക് പ്രവേശനമില്ല; ഓഫീസ് പ്രവേശന വാതിലിന്റെ പിടിയില്‍ ചുറ്റിവരിഞ്ഞ പാമ്പ് കൊടുത്തത് എട്ടിന്റെ പണി; വീഡിയോ വൈറല്‍

single-img
26 May 2018


ഓഫീസിന് മുന്നിലെ വാതില്‍പ്പിടിയില്‍ ചുറ്റിപ്പിണഞ്ഞ് കിടന്ന പാമ്പിന്റെ വീഡിയോ വൈറലാകുന്നു. യുഎസിലെ നാസ്‌കാര്‍ റേസിംഗ് ടീമിന്റെ ആസ്ഥാന മന്ദിരത്തിലാണ് സംഭവം. 18 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

ഒരു ഉദ്യോഗസ്ഥനാണ് വീഡിയോ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്. വാതിലിന്റെ പിടിയില്‍ പാമ്പ് ചുറ്റിക്കിടക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. അതുകൊണ്ട് തന്നെ പ്രധാന പ്രവേശന വാതില്‍ വഴി അകത്തേക്ക് പ്രവേശിക്കാന്‍ ആര്‍ക്കും സാധിക്കുമായിരുന്നില്ല. നോര്‍ത്ത് കരോലിനയിലെ ഹണ്ടേഴ്‌സ്‌വില്ലയിലാണ് ഓഫീസ് കെട്ടിടം സ്ഥിതി ചെയ്യുന്നത്.

 

NOPE! We need a new race shop. Tear it down, we’re out.Hey DEWALT, what kind of tools do we need to remove these doors and install a snake-proof set?

Posted by Joe Gibbs Racing on Thursday, May 24, 2018

 

ഓഫീസിലേക്ക് പ്രവേശിക്കാനെത്തിയവരെല്ലാം ആദ്യമൊന്ന് അമ്പരന്നു. അകത്തേക്ക് പ്രവേശിക്കാന്‍ മറ്റൊരു വാതില്‍ ഉണ്ടായിരുന്നത് കൊണ്ട് ഓഫീസിന്റെ പ്രവര്‍ത്തനം താളംതെറ്റിയില്ല. 20 മിനിറ്റോളം പാമ്പ് അവിടെ തന്നെ ചുറ്റിക്കിടന്നു. പിന്നീട് അവിടെ നിന്ന് ഇഴഞ്ഞുപോകുകയായിരുന്നു.

മെയ് 24നാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്. 1.3 മില്യണ്‍ ആളുകളാണ് വീഡിയോ ഇതിനോടകം കണ്ടത്. 17,000ത്തിലധികം ഷെയറുകളും ലഭിച്ചു.