ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍ ധനഞ്ജയ ഡിസില്‍വയുടെ അച്ഛന്‍ വെടിയേറ്റു മരിച്ചു

single-img
25 May 2018

ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍ ധനഞ്ജയ ഡിസില്‍വയുടെ അച്ഛന്‍ രഞ്ജന്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. കൊളംബോയ്ക്കടുത്ത് രത്മലനയില്‍ വെച്ച് വ്യാഴാഴ്ച രാത്രിയാണ് സംഭവം. ശ്രീലങ്കയിലെ പ്രാദേശിക രാഷ്ട്രീയക്കാരനാണ് രഞ്ജന്‍.

കൊലപാതകത്തില്‍ ഇതുവരെ ആരേയും പിടികൂടിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. ഇതേ തുടര്‍ന്ന് വെസ്റ്റിന്‍ഡീസില്‍ ശ്രീലങ്കന്‍ ദേശീയ ടീമിനൊപ്പമായിരുന്ന ധനഞ്ജയ ഡിസില്‍വ നാട്ടിലേക്ക് തിരിച്ചു.