കുട്ടിയാനയുടെ ജീവന്‍ രക്ഷിച്ചത് അമ്മയാനയുടെ ‘അളവറ്റ സനേഹം’; വീഡിയോ വൈറല്‍

single-img
24 May 2018

മനുഷ്യന്‍ മാത്രമല്ല, മറ്റ് ജീവജാലങ്ങളും വികാരങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. അതില്‍ അമ്മയുടെ സ്‌നേഹം അതുല്യമാണ്. മാതൃത്വമാണ് ഭൂമിയ്ക്ക് ജീവന്‍ നല്‍കുന്നത് തന്നെ. മനുഷ്യനില്‍ മാത്രമല്ല, മറ്റ് ജീവജാലങ്ങളിലും അമ്മയ്ക്ക് കുഞ്ഞിനോടുള്ള സ്‌നേഹം ഒരുപോലെയാണ്. അതിന് തെളിവാണ് ഹുവാംഗ് നാഷണല്‍ പാര്‍ക്കില്‍ നടന്ന സംഭവം.

ഒരു കുട്ടിയാന അപകടത്തില്‍പ്പെട്ടപ്പോള്‍ അമ്മയാന അതിനെ രക്ഷിക്കുന്ന വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. ഒരു ജലസേചന ചാലില്‍ കുടുങ്ങിപ്പോവുകയായിരുന്നു കുട്ടിയാന.

സിംഹങ്ങള്‍ ധാരാളമുള്ള സ്ഥലമായതിനാല്‍ കുട്ടിയാനയെ രക്ഷിക്കാന്‍ മറ്റ് ആനകള്‍ തീവ്രമായി ശ്രമിച്ചു. എന്നാല്‍ ശ്രമം വിഫലമായി. മറ്റ് ആനകള്‍ പിന്തിരിയാന്‍ തുടങ്ങിയതോടെ കുഞ്ഞിനെ രക്ഷിക്കാന്‍ അമ്മയാന തന്നെ മുന്നോട്ട് വരികയായിരുന്നു. ഒടുവില്‍ അമ്മയുടെ ശ്രമം ഫലം കണ്ടു.

കുഞ്ഞിന്റെ ജീവന്‍ തിരികെ പിടിക്കാനുള്ള അമ്മയുടെ ആ ശ്രമം, കാണുന്നവരുടെ കണ്ണുകള്‍ ഈറനണിയിക്കുന്നതാണ്. അമ്മയുടെ സ്‌നേഹം ഒരു വെല്ലുവിളികള്‍ക്ക് മുന്നിലും തോറ്റ് പോകില്ലെന്നതിന് ഏറ്റവും വലിയ ഉദാഹരണമായാണ് സോഷ്യല്‍മീഡിയ ഈ വീഡിയോ ചൂണ്ടിക്കാട്ടുന്നത്.