അച്ഛനെ പോലെ അത്ര കൂളല്ല മകള്‍: അനുവാദമില്ലാതെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചയാളെ മര്യാദ പഠിപ്പിച്ച് ധോണിയുടെ മകള്‍ സിവ: വീഡിയോ

single-img
23 May 2018

https://www.instagram.com/p/BjCrVXNH0Gj/?taken-by=zivaasinghdhoni006

തന്റെ അനുവാദമില്ലാതെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചയാളെ മര്യാദ പഠിപ്പിക്കുന്ന ധോണിയുടെ മകള്‍ സിവയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പഞ്ചാബിനെതിരായ മത്സരത്തിന് ശേഷമാണ് സംഭവം നടന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന തന്റെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചയാളോട് വളരെ പെട്ടെന്ന് നോ ഫോട്ടോ എന്ന് പറഞ്ഞ് വിലക്കുകയാണ് സിവ. ഇതിന് പിന്നാലെ ഫോട്ടോയെടുത്തതിന് അയാള്‍ സിവയോട് മാപ്പ് ചോദിക്കുന്നുമുണ്ട്.

കഴിഞ്ഞ ദിവസം മത്സരശേഷം ധോണിയുമൊത്ത് മത്സരശേഷം മൈതാനത്ത് കളിക്കുന്ന സിവയുടെ വീഡിയോയും വൈറലായി മാറിയിരുന്നു. ധോണിയുടെ തൊപ്പി ഊരിയെടുത്ത് കാണികള്‍ക്ക് സിവ മനോഹരമായ നിമിഷങ്ങള്‍ സമ്മാനിക്കുകയും ചെയ്തു. നേരത്തെ റെയ്‌നയുടെ മകളുടെ ജന്മദിനത്തില്‍ ഡാന്‍സ് ചെയ്തും മലയാളത്തില്‍ പാട്ട് പാടിയുമെല്ലാം സിവ വാര്‍ത്ത ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.