പഠിക്കാനായി പെണ്‍കുട്ടി കണ്ടെത്തിയ സ്ഥലം ഓടുന്ന കാറിന് മുകളില്‍; പണി കിട്ടിയത് പിതാവിന് (വീഡിയോ) • ഇ വാർത്ത | evartha
video, Videos

പഠിക്കാനായി പെണ്‍കുട്ടി കണ്ടെത്തിയ സ്ഥലം ഓടുന്ന കാറിന് മുകളില്‍; പണി കിട്ടിയത് പിതാവിന് (വീഡിയോ)

കാറിന് പുറത്തേക്ക് ഇറങ്ങിയിരുന്ന് പഠിക്കുന്ന വിദ്യാര്‍ഥിനിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ ഷാംഗ്ക്വിയുവില്‍ നടന്ന സംഭവത്തില്‍ വിദ്യാര്‍ഥിനിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്.

തിരക്കേറിയ നഗരത്തിലൂടെ പോകുന്ന ടാക്‌സി കാറിന്റെ വിന്‍ഡോയില്‍ ഇരുന്നാണ് പെണ്‍കുട്ടി പഠിക്കുന്നത്. കാറിന്റെ മുകളിലാണ് പുസ്തകം വെച്ചത്. കാര്‍ ഓടിച്ചിരുന്നത് കുട്ടിയുടെ പിതാവായിരുന്നു. പിതാവിന്റെ ഒരു സുഹൃത്തും കാറിലുണ്ടായിരുന്നു.

ഇരുവരും പെണ്‍കുട്ടിയുടെ പ്രവൃത്തി ആദ്യം ശ്രദ്ധിച്ചില്ല. അല്‍പ്പസമയത്തിന് ശേഷമാണ് ഇക്കാര്യം പിതാവിന്റെ ശ്രദ്ധയില്‍പ്പെടുകയും കുട്ടിയെ കാറിനുള്ളിലേക്ക് ഇരുത്തുകയും ചെയ്തത്. ഇവരുടെ കാറിന് പുറകിലെ വാഹനത്തിലുണ്ടായിരുന്നവരാണ് വീഡിയോ പകര്‍ത്തിയത്. സംഭവം വിവാദമായതോടെ കുട്ടിയുടെ പിതാവിന്റെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.