ഇരുനിലക്കെട്ടിടത്തില്‍ നിന്ന് താഴേക്ക് വീണ പെണ്‍കുട്ടിയെ കച്ചവടക്കാരന്‍ രക്ഷിച്ചത് സാഹസികമായി; വീഡിയോ വൈറല്‍ • ഇ വാർത്ത | evartha
video, Videos

ഇരുനിലക്കെട്ടിടത്തില്‍ നിന്ന് താഴേക്ക് വീണ പെണ്‍കുട്ടിയെ കച്ചവടക്കാരന്‍ രക്ഷിച്ചത് സാഹസികമായി; വീഡിയോ വൈറല്‍

ഇരുനിലക്കെട്ടിടത്തില്‍ നിന്ന് താഴേക്ക് വീണ പെണ്‍കുട്ടിയെ കച്ചവടക്കാരന്‍ സാഹസികമായി രക്ഷിക്കുന്ന വീഡിയോ വൈറലാകുന്നു. ചൈനയില്‍ ഈ മാസം 15നാണ് സംഭവം നടന്നത്. സമീപത്തെ സിസിടിവികളില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഒരു സിസിടിവിയില്‍ കച്ചവടക്കാരന്‍ ഫോണില്‍ സംസാരിക്കുന്നതാണ് കാണുന്നത്. ഇതിനിടയില്‍ ഇയാള്‍ പെട്ടെന്ന് പുറത്തേക്ക് ഓടുന്നതും കാണാം. മറ്റൊരു സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് ഇയാള്‍ എന്തിനാണ് ഓടിയതെന്ന് വ്യക്തമാകുന്നത്.

പുറത്തേക്ക് ഓടിയത്തിയ ഇയാള്‍ കൈകളുയര്‍ത്തി മുകളിലേക്ക് നോക്കി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. ഇതിനിടെ ആളുകള്‍ ചുറ്റുംകൂടി. മുകളില്‍ നിന്ന് പെണ്‍കുട്ടി താഴേ വീണതും ഇയാള്‍ പിടിക്കുന്നതും ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്.

സംഭവത്തില്‍ കുട്ടിക്ക് പരിക്കൊന്നും പറ്റിയില്ലെന്നാണ് റിപ്പോര്‍ട്ട്. കച്ചവടക്കാരനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ”നിങ്ങളൊരു ഹീറോ” ആണെന്നായിരുന്നു പലരും ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.