കണ്ടത്തിലെ ക്രിക്കറ്റ് കളിയില്‍ തേഡ് അമ്പയറായി ഐ.സി.സി: അമ്പരന്ന് ആരാധകര്‍: വീഡിയോ
A fan named Hamza sent this video to us this morning asking for a ruling.
Unfortunately for the (very unlucky) batsman, law 32.1 confirms… Out! ☝ pic.twitter.com/y3Esgtz48x
— ICC (@ICC) May 22, 2018
പാകിസ്താനിലെ ഒരു ഗ്രാമത്തില്‍ നടന്ന ക്രിക്കറ്റ് കളിയാണിത്. പന്ത് അടിക്കാനായി ബാറ്റ്സ്മാന് ബാറ്റ് ആഞ്ഞു വീശുന്നു. എന്നാല്‍ കാറ്റിന്റെ ശക്തിയില്‍ അടിച്ച പന്ത് മുന്നോട്ട് പോകാതെ പതിയെ ഉരുണ്ട് സ്റ്റംപില്‍ തട്ടുന്നു. ഈ സമയം ക്രീസിന് പുറത്തായിരുന്നു ബാറ്റ്സ്മാന്.
ഇതോടെ മല്‍സരത്തിലെ അംപയര്‍ ഔട്ട് വിളിച്ചു. എന്നാല്‍ ക്രീസ് വിടാന്‍ ബാറ്റ്സ്മാന് തയാറായില്ല. അവസാനം എല്ലാവരുടെയും നിര്‍ബന്ധത്തിന് വഴങ്ങി ബാറ്റ്സ്മാന് ക്രീസ് വിട്ടു. പിന്നീട് ഈ മല്‍സരത്തിന്റെ വീഡിയോ ആരോ ഐ.സി.സിക്ക് അയച്ചുകൊടുക്കുകയും ബാറ്റ്സ്മാന് ഔട്ടായോ എന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
ഉടന്‍ തന്നെ ഐ.സി.സി ഇതിനുള്ള മറുപടിയും നല്കി. ആ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് സംഘടനയുടെ നിയമാവലിയിലെ 32.1 വകുപ്പ് പ്രകാരം ബാറ്റ്സ്മാന് ഔട്ടന്നായിരുന്നു ഐ.സി.സി നല്കിയ മറുപടി. ഈ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്.