‘എനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ല’: നിപ വൈറസ് ബാധിച്ച കോഴിക്കോട് സേവനമനുഷ്ടിക്കാന്‍ അനുവദിക്കണം എന്ന് മുഖ്യമന്ത്രിയോട് ഡോ: കഫീല്‍ ഖാന്‍

single-img
22 May 2018

ഖൊരക്പൂര്‍: കേരളത്തില്‍ നിപാ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സേവനമനുഷ്ഠിക്കാന്‍ അനുവദിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയനോട് ഡോ: കഫീല്‍ ഖാന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണു കഫീല്‍ ഖാന്‍ ഇക്കാര്യം അറിയിച്ചത്.

ഫജര്‍ നമസ്‌ക്കാരത്തിനു ശേഷം ഉറങ്ങാന്‍ ശ്രമിച്ചിട്ടും എനിക്ക് പറ്റുന്നില്ല. നിപാ വൈറസ് മൂലമുള്ള മരണങ്ങള്‍ എന്നെ വേട്ടയാടുന്നു. സോഷ്യല്‍ മീഡിയയിലെ കിംവദന്തികളും ആശങ്കയുണ്ടാക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സേവനമനുഷ്ട്ടിക്കാന്‍ എന്നെ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ത്ഥിക്കുന്നു.

സിസ്റ്റര്‍ ലിനി പ്രചോദനമാണ്. എന്റെ ജീവിതം സേവനത്തിനു വേണ്ടി മാറ്റി വയ്ക്കാന്‍ തയാറാണ്. അതിന് അള്ളാഹു അറിവും കരുത്തും നല്‍കട്ടെ എന്നും കഫീല്‍ ഖാന്‍ കുറിക്കുന്നു. ഖൊരക്പൂര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ കഫീല്‍ ഖാനെ യോഗി സര്‍ക്കാര്‍ പ്രതിയാക്കിയ സംഭവം ദേശീയ തലത്തില്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. ജയിലില്‍ നിന്നും പുറത്തിറങ്ങിയ അദ്ദേഹം ഈയിടെ കേരളത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു.