ഡോ.ബോബി ചെമ്മണ്ണൂരിന്റെ പിതാവ് ഈനാശു ദേവസിക്കുട്ടി അന്തരിച്ചു

single-img
22 May 2018

തൃശൂര്‍: പ്രമുഖ സ്വര്‍ണ്ണ വ്യാപാരിയും ജീവകാരുണ്യ പ്രവർത്തകനുമായ ബോബി ചെമ്മണ്ണൂരിന്റെ പിതാവും ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ സ്ഥാപക ചെയര്‍മാനുമായിരുന്ന വരന്തരപ്പിള്ളി ചെമ്മണ്ണൂര്‍ ഈനാശു ദേവസിക്കുട്ടി (81) അന്തരിച്ചു.

പതിനെട്ടാം വയസില്‍ രാജ്യസ്‌നേഹം കൈമുതലാക്കി എയര്‍ഫോഴ്‌സില്‍ ചേര്‍ന്ന ഈനാശു ഒന്നര പതിറ്റാണ്ട് കാലം എയര്‍ഫോഴ്‌സില്‍ തുടര്‍ന്നു. മടങ്ങിവന്ന ശേഷം കുടുംബ ബിസിനസായ ജ്വല്ലറി മേഖലയിലേയ്ക്ക് പ്രവേശിക്കുകയായിരുന്നു. അദ്ദേഹം സ്ഥാപിച്ച സ്ഥാപനം ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശാഖകളായി പടര്‍ന്നു പന്തലിച്ച ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പായി വളര്‍ന്നു.

ഭാര്യ – സിസിലി ദേവസിക്കുട്ടി തെക്കേക്കര. മക്കള്‍ : ബോബി ചെമ്മണ്ണൂര്‍ ( സിഎംഡി – ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ), ബോസ് ചെമ്മണ്ണൂര്‍, ബൈമി. മരുമക്കള്‍ : ജോഫി എരിഞ്ഞേരി, സ്മിത ബോബി ( രോഷ്‌നി ).

സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് തൃശൂര്‍ ലൂര്‍ദ് കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കും.