തന്റെ എതിര്‍ കക്ഷിയായ പാര്‍ട്ടികളുടെ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ മഞ്ഞപ്പിത്തം ബാധിച്ച് നരകിക്കും: ജനങ്ങളെ ശപിച്ച് യു.പി മന്ത്രി

single-img
21 May 2018

തന്റെ എതിര്‍ കക്ഷിയായ പാര്‍ട്ടികളുടെ റാലിയില്‍ പങ്കെടുക്കുന്നവര്‍ മഞ്ഞപ്പിത്തം ബാധിച്ച് നരകിക്കുമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി ഓം പ്രകാശ് രാജ്ഭര്‍. താന്‍ അനുഗ്രഹിച്ചാല്‍ മാത്രമേ ആ ശാപത്തില്‍ നിന്നും മോക്ഷം നേടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശ് ഭരിക്കുന്ന ബി.ജെ.പിയുടെ സഖ്യകക്ഷിയായ സുഹല്‍ദേവ് ഭാരത് സമാജ്‌വാദി പാര്‍ട്ടിയുടെ മന്ത്രിയാണ് ഓം പ്രകാശ് രാജ്ഭര്‍. ഇദ്ദേഹം തന്നെയാണ് പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍.

‘മറ്റ് പാര്‍ട്ടിയുടെ റാലിയില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് എന്റെ ആളുകള്‍ നിങ്ങളെ സമീപിക്കും. അത് നിങ്ങള്‍ ആരെങ്കിലും ലംഘിച്ചാല്‍ എന്റെ ശാപം അനുഭവിക്കേണ്ടി വരും. അവര്‍ മഞ്ഞപ്പിത്തം ബാധിച്ച് നരകിക്കും. അവര്‍ക്ക് ശാപത്തില്‍ നിന്നും മോക്ഷം നേടണമെങ്കില്‍ ഒ.പി രാജ്ഭര്‍ മെഡിസിന്‍ നല്‍കേണ്ടി വരും’ മന്ത്രി ഓം പ്രകാശ് പറഞ്ഞു.

അതേസമയം, മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ യാദവ, രജ്പുത് സമുദായങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഈ സമുദായങ്ങളാണ് മദ്യം കൂടുതലായി ഉപയോഗിക്കുന്നതെന്ന പ്രസ്താവനയാണ് പ്രതിഷേധത്തിനിടയാക്കിയത്.