ഇമേജ് പൊളിച്ചടുക്കി സണ്ണിലിയോണ്‍..

single-img
21 May 2018

#veeramadevi #veeramahadevi #sunnyleone #sunnyleoneinsouth படப்பிடிப்பு தளத்தில் இருந்து எடுக்கப்பட்ட சில காட்சிகள்.

Posted by John Stephen on Sunday, February 11, 2018

നീലച്ചിത്രനടിയെന്ന ലേബല്‍ പൊളിച്ചടുക്കിയാണ് സണ്ണിലിയോണിന്റെ പുതിയ വരവ്. അതും കരുത്തുറ്റതും വ്യത്യസ്തവുമായ പുരാണ കഥാപാത്രത്തിലൂടെ. പറഞ്ഞു വരുന്നത് വീരമഹാദേവിയെന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്.

സണ്ണിലിയോണ്‍ വീരമഹാദേവിയെന്ന ടൈറ്റില്‍ റോളിലാണ് ചിത്രത്തിലെത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഒരുങ്ങുന്ന ബിഗ്ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത് വി.സി വടിവുടയനാണ്. ഒരു പോരാളിയുടെ വേഷഭൂഷാദികളോടെ യുദ്ധസന്നദ്ധയായി കുതിരപ്പുറത്തിരിക്കുന്ന സണ്ണിലിയോണിനെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ അവതരിപ്പിക്കുന്നത്.

സ്റ്റീഫ്‌സ് കോര്‍ണര്‍ ഫിലിംസിനായി പൊന്‍സെ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിനായി നൂറ്റമ്പത് ദിവസത്തെ ഡേറ്റാണ് സണ്ണി നല്‍കിയിരിക്കുന്നത്. ചിത്രത്തെക്കുറിച്ച് ആവേശഭരിതയായി സണ്ണി പറയുന്നത് ഇങ്ങനെ.

വീരമഹാദേവിക്ക് ശേഷം മാത്രമേ പുതിയ സിനിമകള്‍ സ്വീകരിക്കൂ. ആധ്യമായാണ് ചരിത്രസിനിമയില്‍ അഭിനയിക്കുന്നത്. അതും തനി മലയാളിപെണ്‍കുട്ടിയായി. കളരിയും, വാള്‍പ്പയറ്റും, കുതിരസവാരിയുമൊക്കെയായി തന്റേടിയായ കഥാപാത്രമാണിതെന്നും സണ്ണി വ്യക്തമാക്കുന്നു.

കേരളത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട സിനിമയില്‍ ബാഹുബലി, യന്തിരന്‍ തുടങ്ങിയ ചിത്രങ്ങളിലെ ഗ്രാഫിക്‌സ് വിദഗ്ധരാണ് അണിനിരക്കുന്നത്. ബാഹുബലിയിലെ വില്ലന്‍ വേഷത്തിലെത്തിയ നവദീപ്, നാസര്‍ തുടങ്ങിയവരും വീരമഹാദേവിയില്‍ സണ്ണിയോടൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്. കേരളത്തില്‍ ചാലക്കുടിയാണ് പ്രധാന ലൊക്കേഷന്‍. എന്തായാലും ചരിത്രകഥകള്‍ക്ക് കൂടെപ്പിറപ്പായ വിവാദങ്ങള്‍ ഈ സിനിമയെ ബാധിക്കുമോ എന്ന് കാത്തിരുന്നു കാണാം.