നഴ്‌സുമാരുടെ വേതനം; മാനേജ്‌മെന്റുകള്‍ക്ക് സുപ്രീംകോടതിയില്‍ തിരിച്ചടി

single-img
21 May 2018

ന്യൂഡല്‍ഹി: നഴ്‌സുമാരുടെ മിനിമം വേതനം സംബന്ധിച്ച് ആശുപത്രി മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. മിനിമം വേതനം സംബന്ധിച്ച സര്‍ക്കാരിന്റെ വിജ്ഞാപനം സ്‌റ്റേ ചെയ്യണമെന്ന ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്.

വിജ്ഞാപനം നടപ്പാക്കിയാല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാകുമെന്ന വാദം കോടതി നിരസിച്ചു. ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ അവധിക്കാല ബെഞ്ചിന്റേതാണ് നടപടി. വിജ്ഞാപനം ചോദ്യം ചെയ്തുളള ഹര്‍ജികളില്‍ ഹൈക്കോടതി ഒരുമാസത്തിനകം തീര്‍പ്പ് കല്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. സ്റ്റേ ചെയ്യണമെന്ന മാനേജ്‌മെന്റുകളുടെ ആവശ്യത്തെ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ എതിര്‍ത്തു.