ആരാധകര്‍ക്ക് മോഹന്‍ലാലിന്റെ പിറന്നാള്‍ സമ്മാനം; നീരാളിയുടെ സസ്‌പെന്‍സ് നിറഞ്ഞ ട്രെയിലര്‍ പുറത്ത്

single-img
21 May 2018

അടിമുടി സസ്‌പെന്‍സ് നിറച്ച രംഗങ്ങളുമായി നീരാളിയുടെ ട്രയിലര്‍. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ട്രെയിലര്‍ തുടങ്ങുന്നതും അവസാനിക്കുന്നതും. ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മയാണ് നീരാളിയുടെ സംവിധാനം. മൂണ്‍ഷോട്ട് എന്റര്‍ന്റെയിന്‍മെന്റ് സിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ജൂണ്‍ 14ന് ലോകമെമ്പാടുമായി റിലീസ് ചെയ്യും.