പ്രായം 100; 514 കിലോ തൂക്കമുള്ള ഭീമന്‍ മത്സ്യം വലയില്‍ (വീഡിയോ) • ഇ വാർത്ത | evartha
video, Videos

പ്രായം 100; 514 കിലോ തൂക്കമുള്ള ഭീമന്‍ മത്സ്യം വലയില്‍ (വീഡിയോ)

വടക്കുകിഴക്കന്‍ ചൈനയിലെ ഫുയുവാനിലെ ഹെയ്‌ലോംഗ്ജിയാംഗ് നദിയില്‍ നിന്ന് കഴിഞ്ഞ ദിവസം ഒരു ഭീമന്‍ മത്സ്യം വലയിലായി. 514 കിലോയാണ് മത്സ്യത്തിന്റെ തൂക്കം. കലുഗ എന്ന വിഭാഗത്തില്‍പ്പെടുന്ന മത്സ്യമാണ് ഇത്. 3.59 മീറ്ററാണ് ഇതിന്റെ നീളം.

ഏകദേശം 100 വയസുള്ള പെണ്‍മത്സ്യമാണ് ഇത്. ഒരു മീന്‍പിടിത്തക്കാരനാണ് ഈ മത്സ്യത്തെ ലഭിച്ചത്. ഭീമന്‍ മത്സ്യം വലയിലായത് അറിഞ്ഞ് നിരവധി പേരാണ് കാണാനായി കരയില്‍ തടിച്ചുകൂടിയത്. കൃത്രിമ പ്രജനനത്തിനും വിതരണത്തിനുമായി പ്രാദേശിക അക്വാട്ടിക് ലോക്കല്‍ ബ്യൂറോ മീന്‍പിടിത്തക്കാരനില്‍ നിന്ന് മത്സ്യത്തെ വാങ്ങി ഒരു കുളത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.