സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു

single-img
21 May 2018

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ദാദ സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു. ആരാധകര്‍ ഏറെ കാലമായി കാത്തിരുന്ന സ്വപ്‌നമാണ് ഇതോടെ സഫലമാകുന്നത്. ‘എ സെഞ്ച്വറി ഈസ് നോട്ട് ഇനഫ്’ എന്ന ഗാംഗുലിയുടെ ആത്മകഥ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കുന്നത്.

ഏക്താ കപൂറിന്റെ ഉടമസ്ഥതയിലുള്ള ബാലാജി ടെലിഫിലിം ലിമിറ്റഡിന്റെ ഭാഗമായ ആള്‍ട്ട് ബാലാജി പ്രൊഡക്ഷന്‍ ഹൗസാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയൊരുക്കുന്നതുമായി ബന്ധപ്പെട്ട് പ്രൊഡക്ഷന്‍ ഹൗസ് മുംബൈയില്‍ വച്ച് ഗാംഗുലിയുമായി ഒരു തവണ ചര്‍ച്ച നടത്തി എന്നാണ് വിവരം.

ബാലാജി പ്രൊഡക്ഷന്‍ ഹൗസുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും ഇതുവരെ ഒന്നും തീരുമാനിച്ചില്ലെന്നാണ് സൗരവ് ഗാംഗുലി പറയുന്നത്. തീരുമാനമായാല്‍ അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൊല്‍ക്കത്തയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് രണ്ടുമാസം മുമ്പാണ് സൗരവ് ഗാംഗുലിയുടെ ആത്മകഥ ‘എ സെഞ്ച്വറി ഈസ് നോട്ട് ഇനഫ്’ എന്ന പുസ്തകം പ്രകാശനം ചെയ്തത്. കൊല്‍ക്കത്തയിലെ ബീരന്‍ റോയ് റോഡില്‍ നിന്നും ലോര്‍ഡ്‌സ് വരെയുള്ള തന്റെ യാത്രയാണ് അദ്ദേഹം പുസ്തകത്തില്‍ പറയുന്നത്.